കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ പുതിയ 31 കൊവിഡ് ബാധിതർ കൂടി - 31 more COVID-19 cases in Manipur

നിലവിൽ 279 പേരാണ് ചികിത്സയിൽ കഴിയുന്നത്.

31 more COVID-19 cases in Manipur മണിപ്പൂരിൽ കൊവിഡ്
മണിപ്പൂരിൽ പുതിയ 31 കൊവിഡ് ബാധിതർ കൂടി

By

Published : Jun 11, 2020, 4:17 PM IST

ഇംഫാൽ: മണിപ്പൂരിൽ കൊവിഡ് കേസുകൾ കൂടുന്നു. പുതിയതായി 31 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ മണിപ്പൂരിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 342 ആയി. ഇംഫാൽ വെസ്റ്റ്, തമെങ്‌ലോംഗ് എന്നിവിടങ്ങളിൽ നിന്ന് 13 കേസുകളും കാക്കിംഗിൽ നിന്നും ഉഖ്‌റുളിൽ നിന്നും രണ്ട് വീതവും ബിഷ്ണുപൂരിൽ നിന്ന് 13 കേസുകളുമാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. നിലവിൽ 279 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്താകെ 2,86,579 പേർക്ക് മഹാമാരി ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 1,41,029 പേർക്ക് അസുഖം ഭേദമായി. 1,37,448 പേരാണ് ചികിത്സയിൽ തുടരുന്നത്. അതേസമയം 8,102 പേർക്ക് വൈറസ് മൂലം ജീവഹാനി സംഭവിച്ചു.

ABOUT THE AUTHOR

...view details