ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്നും ഓരോ നിമിഷവും വരുന്ന വാര്‍ത്തകള്‍ ഒന്നും ശുഭമല്ല. അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആക്രമണത്തിനിരയായി എത്തുന്നവരില്‍ അധികവും വെടിയേറ്റവരാണെന്നാണ് ഗുരുതേജ് ബഹദൂര്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ വ്യക്തമാക്കുന്നത്. 30 ശതമാനം ആളുകളും വെടിയേറ്റവരാണെന്ന് അദ്ദേഹം പറയുന്നു.
ഡല്‍ഹി കലാപത്തില്‍ അക്രമത്തിനിരയാകുന്നവരില്‍ ഏറെയും വെടിയേറ്റെന്ന് ആശുപത്രി അധികൃതര്‍ - ജിടിബി ആശുപത്രി
മെഡിക്കല്‍ സംവിധാനവും താറുമാറാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍
ശനിയാഴ്ച മുതൽ നടന്ന അക്രമത്തിൽ ഇതുവരെ 27 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേരും മരിച്ചതും പരിക്കേറ്റതും വെടിയേറ്റതുമൂലമാണ്. ഏഴ് പേര്‍ക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറുന്നതില്‍ വലിയ കാലതാമസമുണ്ടാകുന്നു. കാര്യങ്ങള്‍ കൃത്യമായ നടപടിക്രമങ്ങള്‍ അനുസരിച്ചല്ല നടക്കുന്നത്. ചൊവ്വാഴ്‌ച വരെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് പോലും ചേര്‍ന്നില്ല. എല്ലാ വ്യവസ്ഥയും ഒരുപോലെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.