ഹരിയാനയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ 30 പേരെ അറസ്റ്റ് ചെയ്തു - അംബാല
പകർച്ചവ്യാധി നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു
ചണ്ഡീഗഡ്: ഹരിയാനയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ 30 പേരെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ചന്ദ്പുരയിൽ കൊവിഡ് വൈറസ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ അന്ത്യകർമങ്ങൾ തടസ്സപ്പെടുത്താൻ ഒരു സംഘം ആളുകൾ ശ്രമിച്ചു. വൈറസ് ബാധ പടരുമെന്ന ആശങ്കയിലാണ് ഇവർ ഇങ്ങനെ ചെയ്തത്. പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും നേരെ കല്ലും ഇഷ്ടികയും എറിയുകയായിരുന്നു. സംഭവത്തിൽ പൊലീസുകാർക്കും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും പരിക്കേറ്റു. ഭേദഗതി ചെയ്ത പകർച്ചവ്യാധി നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.