കൗശമ്പി:ഉത്തർപ്രദേശിലെ കൗശമ്പിയിലെ കൊഖ്‌രാജ് പ്രദേശത്തെ പടക്ക ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് സ്‌ത്രീകള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭാരവാരി പൊലീസ് ഔട്ട് പോസ്റ്റിനടുത്തുള്ള ഹൈദർ അലിയുടെ വീട്ടിൽ പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) രാംവീർ സിംഗ് പറഞ്ഞു.
പടക്ക ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു - factory blast
ഗീതാദേവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ പുഷ്പ. രാധിക എന്നിവർ ചികിത്സയ്ക്കിടെയാണ് മരിച്ചത്
![പടക്ക ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു cracker factory blast cracker factory blast explosion](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7056029-145-7056029-1588590409178.jpg)
സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു
ഗീതാദേവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ പുഷ്പ. രാധിക എന്നിവർ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആൽബിന, നാസിം, നാഗ്മ, റാഷിദ, പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ എന്നിവരെ ആശുപത്രിയിലെക്ക് മാറ്റി. ലൈസൻസില്ലാതെയാണ് ഫാക്ടറി നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡിസ്‌പി വ്യക്തമാക്കി.