മഹാരാഷ്ട്ര: പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയതിന് മൂന്ന് സ്‌ത്രീകളടക്കം അഞ്ചുപേർ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്‌തത്. രണ്ടര വയസുള്ള ആൺകുട്ടിയെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് 70,000 രൂപയ്ക്കാണ് സംഘം വിറ്റത്. സെപ്റ്റംബർ 15ന് അംബർനാഥ് ടൗൺഷിപ്പിലെ സർക്കസ് ഗ്രൗണ്ട് ഏരിയയ്ക്ക് സമീപത്ത് നിന്നു കാണാതായ കുട്ടിയാണിതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ മാതാപാതാക്കൾക്ക് കൈമാറി.
രണ്ടര വയസ്സുകാരനെ തട്ടുക്കൊണ്ടുപോയി വിറ്റു; സ്ത്രീകളടക്കം അഞ്ചുപേർ പിടിയിൽ - മഹാരാഷ്ട്ര പോലീസ്
രണ്ടര വയസുള്ള ആൺകുട്ടിയെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് 70,000 രൂപയ്ക്കാണ് സംഘം വിറ്റത്.
നേരത്തെ കാണാതായ കുട്ടിയുടെ മാതാപാതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിക്കുകയും കുട്ടിയുടെ ചിത്രം വിവിധ ഇടങ്ങളിൽ പതിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് കുട്ടിയെ കണ്ടതായി ഒരു റിക്ഷാ ഡ്രൈവറിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. ശേഷം നടന്ന അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കുട്ടിയെ തങ്ങൾ ജൈനത്ബി ഫകീർ മുഹമ്മദ് ഖാൻ എന്ന സ്ത്രീയിൽ നിന്ന് വാങ്ങിയതാണെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ ജൈനത്ബി സംഘത്തിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു" സീനിയർ ഇൻസ്പെക്ടർ സഞ്ജയ് ധുമാൽ പറഞ്ഞു.