ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഷോപ്പിയാനിലെ കെല്ലാറിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിൽ സുരക്ഷസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ജമ്മു കശ്മീർ ഏറ്റുമുട്ടൽ: സൈന്യം മൂന്ന് ഭീകരരെ വധിച്ചു - മൂന്ന് ഭീകരരെ വധിച്ചു
പ്രദേശത്ത് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിൽ സുരക്ഷസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ജമ്മു കശ്മീർ ഏറ്റുമുട്ടൽ: സൈന്യം മൂന്ന് ഭീകരരെ വധിച്ചു
തുടർന്ന് സിആർപിഎഫും ജമ്മു കശ്മീർ പൊലീസും ഉൾപ്പെടുന്ന സുരക്ഷ സേന തിരിച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഷോപ്പിയാനിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്.