ശ്രീനഗര്‍: കശ്‌മീരിലെ ലഖാന്‍പൂരില്‍ മൂന്ന് ജയ്ഷെ ഭീകരരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഭീകരര്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്ന് നാല് എ.കെ.47തോക്കുകളും, രണ്ട് എ.കെ.56 തോക്കുകളും ആറ് മാഗസിനുകളും, 180 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.
ആയുധങ്ങളുമായി കശ്‌മീരില്‍ മൂന്ന് ജയ്‌ഷെ ഭീകരര്‍ അറസ്‌റ്റില്‍ - jammu and kashmir
ആയുധങ്ങള്‍ കടത്തുകയായിരുന്നു ജയ്‌ഷെ ഭീകരരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
![ആയുധങ്ങളുമായി കശ്‌മീരില്‍ മൂന്ന് ജയ്‌ഷെ ഭീകരര്‍ അറസ്‌റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4414882-thumbnail-3x2-terror.jpg)
ആയുധങ്ങള്‍ കടത്തുന്നതിനിടെ കശ്‌മീരില്‍ മൂന്ന് ജയ്‌ഷെ ഭീകരര്‍ അറസ്‌റ്റില്‍
കാശ്‌മീര്‍ താഴ്വരയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് ആയുധങ്ങളും വെടികോപ്പുകളും എത്തിക്കാനായിയിരുന്നു ജയ്ഷെ ഭീകരരുടെ നീക്കമെന്ന് കത്‌വ പൊലീസ് സുപ്രണ്ട് ശ്രീധര്‍ പട്ടീല്‍ പറഞ്ഞു. ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രക്ക് പൊലീസ് പിടികൂടിയത്.
Last Updated : Sep 12, 2019, 4:52 PM IST