ന്യൂഡൽഹി:കൊവിഡ് മുക്തരായവരിൽ മൂന്ന് പേർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. മുംബൈയിൽ രണ്ട് പേർക്കും അഹമ്മദാബാദിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഐസിഎംആർ അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് മുക്തരിൽ മൂന്ന് പേർക്ക് വീണ്ടും രോഗബാധ - ഇന്ത്യയിൽ കൊവിഡ് മുക്തരിൽ മൂന്ന് പേർക്ക് വീണ്ടും രോഗബാധ
മുംബൈയിൽ രണ്ട് പേർക്കും അഹമ്മദാബാദിൽ ഒരാൾക്കുമാണ് വീണ്ടും രോഗം സ്ഥിരീകരിച്ചതെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു
ഹോങ്കോങ്ങിലാണ് ആദ്യമായി കൊവിഡ് രോഗമുക്തരായവരിൽ വീണ്ടും കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്‌തത്. ആന്‍റിബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണെന്നാണ് വീണ്ടും രോഗം സ്ഥിരീകരിക്കുന്നതിലൂടെ മനസിലാകുന്നതെന്നും ഐസിഎംആർ ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. രോഗം ഭേദമായവരിൽ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡാറ്റയിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ കൊവിഡ് രണ്ടാമതും സ്ഥിരീകരിച്ചവരെ കണ്ടെത്തി അവരുടെ ഡാറ്റ നിർമാണത്തിനൊരുങ്ങുകയാണ് ഐസിഎംആർ എന്നും അദ്ദേഹം പറഞ്ഞു.