കേരളം

kerala

ETV Bharat / bharat

സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു - 3 students drown in Odisha''s reservoir while taking photographs

മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം 10,000 രൂപ വീതം പ്രഖ്യാപിച്ചു.

3 students drown in Odisha''s reservoir while taking photographs  സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

By

Published : Mar 2, 2020, 1:15 PM IST

ഭുവനേശ്വര്‍: ഒഡിഷയിലെ കൊരാപുത്തിലെ അപ്പർ കോലാബ് റിസർവോയറിൽ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ ബിരുദ വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിക്കാനാണ് വിദ്യാർഥികൾ റിസർവോയറിൽ എത്തിയത്. മൂന്നുപേരുടെയും മൃതദേഹം എസ്എൻഎൻ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോട്ടോ എടുക്കുന്നതിനിടെ വിദ്യാർഥികൾ വെള്ളത്തിലേക്ക് വഴുതിവീണു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടങ്ങി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details