മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സ് (എസ്.ആർ.പി.എഫ്) ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 96 എസ്.ആർ.പി.എഫ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. എസ്.ആർ.പി.എഫ് ഗ്രൂപ്പ് -2 ഉദ്യോഗസ്ഥര്‍ക്ക് രണ്ട് മാസത്തോളമായി മുംബൈയിലായിരുന്നു ജോലി . തിങ്കളാഴ്‌ചയാണ് ഇവര്‍ പൂനെയില്‍ തിരിച്ചെത്തിയത്. ഇവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിതതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് പോസിറ്റീവായ മൂന്ന് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില്‍ മൂന്ന് എസ്.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 - Maharashtra
96 എസ്.ആർ.പി.എഫ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി
മഹാരാഷ്ട്രയില്‍ മൂന്ന് എസ്.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19
പുതുതായി 778 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകളുടെ എണ്ണം 6,427 ആയി. സംസ്ഥാനത്ത് 840 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.