ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു - ജാൻസി
ചിർഗാവ് സ്വദേശികളായ അരവിന്ദ്, ഭാര്യ രേഖ, മകൻ നൈതിക് എന്നിവരാണ് മരിച്ചത്. അരവിന്ദും രേഖയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് മാസം മുമ്പ് ഇവരുടെ മകൾ മരിച്ചു. ഇതിലെ മാനസിക ദു:ഖമാണ് മരണകാരണമെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ലക്‌നൗ: ഉത്തർപ്രദേശിലെ ജാൻസിയിൽ വിഷം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. ചിർഗാവ് സ്വദേശികളായ അരവിന്ദ്, ഭാര്യ രേഖ, മകൻ നൈതിക് എന്നിവരാണ് മരിച്ചത്. അരവിന്ദും രേഖയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നൈതിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. രണ്ട് മാസം മുമ്പ് ഇവരുടെ മകൾ മരിച്ചു. ഇതിലെ മാനസിക ദു:ഖമാണ് മരണകാരണമെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വിഷം കഴിച്ച ശേഷം നൈതിക അമ്മാവനുമായി സംഭാഷണം നടത്തിയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.