അതിര്‍ത്തി കടന്ന് ഇന്ത്യയുടെ തിരിച്ചടി; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു - Indian retaliation in J-K
മെന്‍ദാര്‍ സെക്ടറിന്‍റെ അതിര്‍ത്തി കടന്നാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്‍റെ മെന്‍ദാര്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ വെടിവെപ്പില്‍ മൂന്ന് പാകിസ്ഥാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യൻ സൈന്യം ഞായറാഴ്‌ച നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടാതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തത്. മെന്‍ദാര്‍ സെക്ടറിന്‍റെ അതിര്‍ത്തി കടന്നാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പൂഞ്ചിലെ ബാലാക്കോട്ടിലും മെന്‍ദാറിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.