ഉത്തരാഖണ്ഡിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് - dehradun covid
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 72. രോഗമുക്തി നേടിയവർ 47.
![ഉത്തരാഖണ്ഡിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് ഉത്തരാഖണ്ഡിൽ കൊവിഡ് ഡെറാഡൂൺ കൊവിഡ് നൈനിറ്റൽ കൊവിഡ് Uttarakhand covid dehradun covid Nainital covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7187803-568-7187803-1589389909707.jpg)
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 72 ആയി ഉയർന്നു. ഡെറാഡൂൺ, അൽമോറ, നൈനിറ്റൽ ജില്ലകളിൽ നിന്നാണ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ 52 കാരിക്കും, ഗുരുഗ്രാമിൽ നിന്നെത്തിയ 27 കാരനും, മഹാരാഷ്‌ട്രയിൽ നിന്നും നൈനിറ്റാളിൽ മടങ്ങിയെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിൽ 47 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ ഒരു മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 24 പേർ ചികിത്സയിൽ തുടരുന്നു.