കേരളം

kerala

ETV Bharat / bharat

മിസോറാമില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Mizoram

സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 151 ആയി

മിസോറാം  മിസോറാമില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19  ഐസ്വാൾ  ആരോഗ്യമന്ത്രി ഡോ. ആർ.ലാൽതാംഗ്ലിയാന  Mizoram  3 more test COVID-19 positive in Mizoram
മിസോറാമില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : Jun 28, 2020, 1:36 PM IST

ഐസ്വാൾ: മിസോറാമില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 151 ആയി. പുതിയ രോഗ ബാധിതരില്‍ രണ്ട് പേര്‍ മാമിത് ജില്ലയില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഐസ്വാള്‍ സ്വദേശിയും. ഇവരില്‍ രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയതാണ്.

55 ആളുകളാണ് സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തരായത്. നിലവില്‍ 96 പേരാണ് മിസോറാമില്‍ ചികിത്സയില്‍ കഴിയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരുടെ സാമ്പിള്‍ പരിശോധന പൂര്‍ത്തിയാക്കിയെന്ന് ആരോഗ്യമന്ത്രി ഡോ. ആർ.ലാൽതാംഗ്ലിയാന പറഞ്ഞു. ഏകദേശം 2000 ല്‍ അധികം ആളുകളാണ് മിസോറാമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details