കേരളം

kerala

ETV Bharat / bharat

ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്

ജില്ലയിലെ മൊത്തം കൊവിഡ് -19 രോഗികളുടെ എണ്ണം 11 ആയി

COVID-19 positive  COVID-19 positive in Shamli  Tabligh members  COVID-19  ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ്  തബ്‌ലീഗ് സമ്മേളനം  ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

By

Published : Apr 7, 2020, 6:20 PM IST

ഷംലി:യുപിയില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ മൊത്തം കൊവിഡ് -19 രോഗികളുടെ എണ്ണം 11 ആയി. മൂന്ന് പേരും ത്രിപുരയില്‍ നിന്നുള്ളവരാണ്.

ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം മാര്‍ച്ച് 17ന് ഷംലിയിലേക്ക് പോയിരുന്നവരാണിത്. തിങ്കളാഴ്ച ത്രിപുരയില്‍ നിന്നുള്ള അഞ്ച് ജമാത്ത് അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിന് മുമ്പ് ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് അംഗങ്ങളെയും അസമില്‍ നിന്നുള്ള ഒരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേർ താമസിച്ചിരുന്ന പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേഷൻ സാനിറ്റൈസേഷനും മറ്റ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി.

ABOUT THE AUTHOR

...view details