കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയിൽ മൂന്ന് കൊവിഡ് മരണം കൂടി; 86 പുതിയ കൊവിഡ് രോഗികൾ - മൂന്ന് കൊവിഡ് മരണം കൂടി

നിലവിൽ 1,109 സജീവ കൊവിഡ് കേസുകളാണ് പുതുച്ചേരിയിൽ ഉള്ളതെന്നും 1,109 പേർ ഇതുവരെ കൊവിഡ് മുക്തരായെന്നും ആരോഗ്യ ഡയറക്‌ടർ എസ് മോഹൻ കുമാർ പറഞ്ഞു

Puducherry  pondicherry  3 more covid death  86 new covid cases  പുതുച്ചേരി  പോണ്ടിച്ചേരി  മൂന്ന് കൊവിഡ് മരണം കൂടി  86 പേർക്ക് കൂടി കൊവിഡ്
പുതുച്ചേരിയിൽ മൂന്ന് കൊവിഡ് മരണം കൂടി; 86 പുതിയ കൊവിഡ് രോഗികൾ

By

Published : Jul 27, 2020, 4:12 PM IST

പുതുച്ചേരി: മൂന്ന് പേർ കൂടി കൊവിഡ് മൂലം മരിച്ചതോടെ പുതുച്ചേരിയിലെ ആകെ കൊവിഡ് മരണം 43 ആയി. മൂന്ന് പുരുഷന്മാരാണ് കൊവിഡ് മൂലം മരിച്ചത്. പുതുതായി 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 2,872 ആയെന്ന് ആരോഗ്യ ഡയറക്‌ടർ എസ് മോഹൻ കുമാർ പറഞ്ഞു. നിലവിൽ 1,109 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 1,109 പേർ കൊവിഡ് മുക്തരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

24 മണിക്കൂറിൽ 76 പേരാണ് കോവിഡ് മുക്തരായത്. പുതുച്ചേരിയിൽ ഇതുവരെ 35,704 പേരുടെ സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. നിയമാസഭാംഗങ്ങൾ അടക്കം എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്‌ക്കുകൾ കൃത്യമായി ധരിക്കണമെന്നും മുഖ്യമന്ത്രി നാരായണസാമി പറഞ്ഞു

ABOUT THE AUTHOR

...view details