ഡൽഹിയിൽ കൊവിഡ് ചികിത്സക്ക് മൂന്ന് സ്വകാര്യ ആശുപത്രികൾ കൂടി - COVID-19
ഷാലിമാർ ബാഗിലെ ഫോർട്ടിസ്, സെക്ടർ 19 ലെ സരോജ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, രോഹിണി, ദ്വാരകയിലെ ഖുഷി ഹോസ്‌പിറ്റല്‍ എന്നിവയാണ് കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കിയതെന്ന് ഡൽഹി ആരോഗ്യ സെക്രട്ടറി പദ്‌മിനി സിംഗ്ല
ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് 50 കിടക്കകൾ വീതമുള്ള മൂന്ന് സ്വകാര്യ ആശുപത്രികളിൽ കൂടി കൊവിഡ് ചികിത്സയ്ക്കായി ഡൽഹി സർക്കാർ തുറന്ന് നൽകി. ഷാലിമാർ ബാഗിലെ ഫോർട്ടിസ്, സെക്ടർ 19 ലെ സരോജ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, രോഹിണി, ദ്വാരകയിലെ ഖുഷി ഹോസ്‌പിറ്റല്‍ എന്നിവയാണ് കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കിയതെന്ന് ഡൽഹി ആരോഗ്യ സെക്രട്ടറി പദ്‌മിനി സിംഗ്ല പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ഐസോലേഷൻ ബെഡ്ഡുകളുടെ കുറവ് മൂലമാണ് തീരുമാനം. മൂന്ന് ആശുപത്രികളിലും കൂടി 150 ഐസോലേഷൻ കിടക്കകളുണ്ട്. ഏപ്രിൽ 30ന് മഹാ ദുർഗ ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയെയും സർ ഗംഗാരം സിറ്റി ആശുപത്രിയെയും കൊവിഡ് -19 ആശുപത്രികളായി സിംഗ്ല പ്രഖ്യാപിച്ചിരുന്നു. എൽഎൻജെപി ഹോസ്‌പിറ്റല്‍, രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍, സർ ഗംഗാരം കോൾമാറ്റ് ഹോസ്‌പിറ്റല്‍, സാകേത്തിലെ മാക്സ് ഹോസ്‌പിറ്റല്‍ എന്നിവയാണ് ഡൽഹിയിലെ കൊവിഡ് ആശുപത്രികള്‍.