ഗുവാഹത്തി:ടിൻസുകിയയിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ (ഓയിൽ) ബാഗ്ജാൻ എണ്ണകിണറിലെ തീപിടുത്തം നിയന്ത്രിക്കാൻ യുഎസിൽ നിന്നും കാനഡയിൽ നിന്നും മൂന്ന് വിദഗ്ധർ വെള്ളിയാഴ്ച അസമിലെത്തി. യുഎസിലെ ഹ്യൂസ്റ്റണിൽ നിന്നുള്ള ആന്‍റണി സ്റ്റീവൻ റെയ്നോൾഡ്സ്, ഡഗ് ഡാളസ്, കാനഡയിലെ വാൻകൂവറിൽ നിന്നുള്ള മാത്യു കോണേഴ്സ് എന്നിവരാണ് എത്തിയത്.
എണ്ണക്കിണറിലെ തീ നിയന്ത്രിക്കാന്‍ വിദേശ വിദഗ്ധര്‍ അസമിലെത്തി - മൂന്ന് വിദഗ്‌ധർ അസാമിലെത്തി
വാതക ചോർച്ച നിയന്ത്രിക്കുന്നതിന് സിംഗപ്പൂർ കമ്പനിയായ അലർട്ട് ഡിസാസ്റ്റർ കൺട്രോളിലെ മൂന്ന് വിദഗ്ധർ തിങ്കളാഴ്ച ടിൻസുകിയിൽ എത്തിയിരുന്നു .

തീ നിയന്ത്രിക്കാൻ യുഎസിൽ നിന്നും കാനഡയിൽ നിന്നുമുള്ള മൂന്ന് വിദഗ്‌ധർ അസാമിലെത്തി
വാതക ചോർച്ച നിയന്ത്രിക്കുന്നതിന് സിംഗപ്പൂർ കമ്പനിയായ അലർട്ട് ഡിസാസ്റ്റർ കൺട്രോളിലെ മൂന്ന് വിദഗ്ധർ തിങ്കളാഴ്ച ടിൻസുകിയിൽ എത്തിയിരുന്നു. എണ്ണ കിണർ പൊട്ടിത്തെറിക്കാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.