രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി - രാജസ്ഥാൻ
സംസ്ഥാനത്ത് 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 234.
രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി
ജയ്‌പൂർ: രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 234 ആയി ഉയർന്നു. 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 10,385 ആയി ഉയർന്നു. 2,545 പേർ ചികിത്സയിൽ തുടരുന്നു. ജോദ്‌പൂരിൽ 464 പേരും, ഭരത്‌പൂരിൽ 417 പേരും ചികിത്സയിലാണ്. ജയ്‌പൂരിൽ 100 ലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു.