പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍ - ലഖ്‌നൗ
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ 79 പേരാണ് ഇതുവരെ അറസ്‌റ്റിലായിട്ടുള്ളത്.
ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ മാസം നടന്ന പ്രതിഷേധത്തിനിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഓഫീസര്‍ സമേ പാല്‍ പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 79 ആയി. ഡിസംബര്‍ 20ന് വെള്ളിയാഴ്ച മുസാഫര്‍ നഗരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധ പ്രകടനമാണ് നടന്നത്. പ്രകടനത്തില്‍ പൊലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റിരുന്നു.