കേരളം

kerala

ETV Bharat / bharat

ഡ്രെയിനേജിൽ വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു - ബാഗിദൗര മോർച്ചറി

സോഗ്‌പുര സ്വദേശികളായ പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് ബൻസ്വര പൊലീസ് അന്വേഷിച്ചുവരികയാണ്

banswara  Banswara news  rajasthan news  Three sisters drowned  3 minor girls drown in Rajasthan  drowning news from Rajasthan  സോഗ്‌പുര ഗ്രാമം  രാജസ്ഥാൻ മരണം  ഡ്രെയിനേജ് ബേസിൻ  പെൺകുട്ടികൾ മുങ്ങിമരിച്ചു  ബാഗിദൗര മോർച്ചറി  ബൻസ്വര പൊലീസ്
ഡ്രെയിനേജിൽ വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

By

Published : May 18, 2020, 1:26 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ സോഗ്‌പുര ഗ്രാമത്തിൽ ഡ്രെയിനേജ് ബേസിനിൽ ഇറങ്ങിയ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. സോഗ്‌പുര നിവാസികളായ ശ്യാം ലാലിന്‍റെ മകളും സഹോദരിയുടെ രണ്ട് പെൺമക്കളുമാണ് കഴിഞ്ഞ ദിവസം ഡ്രെയിനേജിൽ വീണ് മുങ്ങി മരിച്ചത്. വെകുന്നേരമായതോടെ കുട്ടികളെ കാണാനില്ലെന്നറിഞ്ഞ രക്ഷിതാക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തി. തുടർന്ന് ഡ്രെയിനേജ് ബേസിനിന്‍റെ അരികിൽ മക്കളുടെ വസ്ത്രങ്ങളും പാദരക്ഷകളും കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉടനെ തന്ന പ്രദേശവാസികളും പൊലീസും ചേർന്ന് ഡ്രെയിനേജിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.

മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ബാഗിദൗര മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നും ബൻസ്വര പൊലീസ് അന്വേഷിച്ചുവരികയാണ്.

ABOUT THE AUTHOR

...view details