ന്യൂഡല്‍ഹി: ഫിറോസാബാദില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മുഹമ്മദ് ഷരീഫ്, മുക്കീം, മുഹമ്മദ് ഹരൂണ്‍ എന്നിവരാണ് മരിച്ചത്.
പൗരത്വ നിയമം; ഫിറോസബാദ് പ്രക്ഷോപത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചു - ന്യൂഡല്‍ഹി
മുഹമ്മദ് ഷരീഫ്, മുക്കീം, മുഹമ്മദ് ഹരൂണ്‍ എന്നിവരാണ് മരിച്ചത്.
ഡിസംബര്‍ 23നും 24നുമാണ് ഫിറോസബാദ് ആശുപത്രിയില്‍ നിന്നും മുക്കീം, മുഹമ്മദ് ഷരീഫ് എന്നിവരെ ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിലേക്കും മുഹമ്മദ് ഹരൂണിനെ ഡല്‍ഹി എയിംസിലേക്കും പ്രവേശിപ്പിച്ചത്. കഴുത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന ഹരൂണ്‍ ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഷരീഫും ഡിസംബര്‍ 23 ന് മുക്കിമും മരിച്ചതായി സഫ്‌ദര്‍ജങ് ആശുപത്രി സീനിയര്‍ ഡോക്‌ടര്‍ പറഞ്ഞു.
ഡിസംബര്‍ 20ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫിറോസബാദിലുണ്ടായ പ്രതിഷേധത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസിന്‍റെയടക്കം ആറ് ബസുകള്‍ക്ക് തീവെക്കുകയും ചെയ്‌തിരുന്നു.