അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് മരണം - എൻഎച്ച് 33
ജാർഖണ്ഡിലെ ജംഷേദ്‌പൂരിൽ നിന്ന് അതിഥി തൊഴിലാളികളുമായി പുറപ്പെട്ട വാഹനമാണ് എൻഎച്ച് 33ൽ അപകടത്തിൽപെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു.
റാഞ്ചി: അതിഥി തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് പോയ വാഹനം ട്രക്കിലിടിച്ച് മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ജാർഖണ്ഡിലെ ജംഷേദ്‌പൂരിൽ നിന്ന് തൊഴിലാളികളുമായി പുറപ്പെട്ട വാഹനമാണ് എൻഎച്ച് 33ൽ അപകടത്തിൽ പെട്ടത്. ട്രക്കുമായി കൂട്ടിയിടിച്ച ശേഷം വാഹനം 20 അടി താഴ്‌ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികളെ ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നും മോട്ടോർ സൈക്കിൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.