കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ കാര്‍ മരത്തിലിടിച്ച് 3 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരിക്കേറ്റു - UP accident

കാൺപൂർ-സാഗർ ഹൈവേയിലാണ് അപകടമുണ്ടായത്.

mahoba news  car crashes  mahoba latest news  three people died in road accident  road accident in mahoba  UP accident  ഉത്തര്‍പ്രദേശില്‍ കാര്‍ മരത്തിലിടിച്ച് 3 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരിക്കേറ്റു
ഉത്തര്‍പ്രദേശില്‍ കാര്‍ മരത്തിലിടിച്ച് 3 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരിക്കേറ്റു

By

Published : Jan 11, 2020, 2:31 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ കാര്‍ മരത്തിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാൺപൂർ-സാഗർ ഹൈവേയിലാണ് അപകടമുണ്ടായത്. നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന മേളയിൽ പങ്കെടുക്കാൻ നൗഗാവിലേക്ക് പോകുന്നവരാണ് അപകടത്തില്‍ പെട്ടത്

മരവുമായി കൂട്ടിയിടിക്കുന്നതിനുമുമ്പ് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായതോടെ ജാൻസി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ABOUT THE AUTHOR

...view details