ലക്‌നൗ:ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മൂടൽ മഞ്ഞ് കാരണം കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാർ ഡ്രൈവർ അൻസാർ (40), യാത്രക്കാരായ വിമൽ ബെറി (60), വിനോദിനി ഗുപ്‌ത(80) എന്നിവരാണ് മരിച്ചത്.
ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞ് കാരണം ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം - dense fog accident
ലക്‌നൗവിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്
ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞ് കാരണം ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
തലക്ക് പരിക്കേറ്റ ഹരിപ്രസാദ് ഗുപ്‌ത(60)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതാരിയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ലക്‌നൗവിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.