കേരളം

kerala

ETV Bharat / bharat

ഭക്ഷ്യവിഷബാധ; തെലങ്കാനയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു - ഭക്ഷ്യവിഷബാധ; തെലുങ്കാനയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു 24പേര്‍ ആശുപത്രിയില്‍

പഴകിയ ഇറച്ചി കഴിച്ചതാണ് ഭക്ഷ്യവിഷ ബാധക്ക് കാരണം. 24 പേര്‍ ആശുപത്രിയിലാണ്

ഭക്ഷ്യവിഷബാധ; തെലുങ്കാനയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു 24പേര്‍ ആശുപത്രിയില്‍

By

Published : May 9, 2019, 6:16 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു. 24പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ സല്‍ക്കാരത്തില്‍ ബാക്കി വന്ന പഴകിയ ഇറച്ചി കഴിച്ചാണ് ഒരു വയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ മരിച്ചത്. ഇറച്ചി കഴിച്ചതിനെ തുടര്‍ന്ന് കഠിനമായ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയാണെന്ന് തിരിച്ചറിഞ്ഞത്. പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ പ്രാരംഭ ചികിത്സ നല്‍കിയ ശേഷം ഉത്നൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ പരിശോധനക്കായി കഴിച്ച ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും സാംമ്പിള്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details