കശ്‌മീരില്‍ തീവ്രവാദ സംഘടനയില്‍ ചേരാനിരുന്ന മൂന്ന് യുവാക്കളെ പിന്തിരിപ്പിച്ച് സുരക്ഷാ സേന - കശ്‌മീരില്‍ തീവ്രവാദ സംഘടനയില്‍ ചേരാനിരുന്ന മൂന്ന് യുവാക്കളെ പിന്തിരിപ്പിച്ച് സുരക്ഷാ സേന
ട്രാല്‍ സ്വദേശിയായ കൗമാരക്കാരനടക്കം മൂന്ന് പേരാണ് സുരക്ഷാ സേന നല്‍കിയ കൗണ്‍സിലിംഗിലൂടെ തീരുമാനം മാറ്റിയത്. ഇവരെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം അയച്ചു
ശ്രീനഗര്‍: തീവ്രവാദ സംഘടനയില്‍ ചേരാനിരുന്ന മൂന്ന് യുവാക്കളെ സമയോചിതമായ ഇടപെടലിലൂടെ പിന്തിരിപ്പിച്ച് സുരക്ഷാ സേന. ട്രാല്‍ സ്വദേശികളായ കൗമാരക്കാരനടക്കം മൂന്ന് പേരാണ് സുരക്ഷാ സേന നല്‍കിയ കൗണ്‍സിലിംഗിലൂടെ തീരുമാനം മാറ്റിയത്. യുവാക്കളെ സഹായിക്കാനെത്തിയ തീവ്രവാദ ഗ്രൂപ്പിനോട് അനുഭാവം പുലര്‍ത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ട്രാലിലെ മന്‍ദൂര ഗ്രാമത്തിലെ ഇലിയാസ് അമിന്‍ വാന്‍(21), അബ്‌രാര്‍ അഹമ്മദ് റെഷിന്‍(17), ഷാല്‍ദ്രാമന്‍ സ്വദേശി ഉബെയ്‌ദ് അഹമ്മദ് ഷാ (19) എന്നിവരെയാണ് സുരക്ഷാ സേന കൗണ്‍സിലിംഗിലൂടെ തീരുമാനം മാറ്റി മാതാപിതാക്കളോടൊപ്പമയച്ചത്. തീവ്രവാദ അനുഭാവികളായ റിസ്‌വാന്‍ അഹമ്മദ് വാനി, റയീസ് അഹമ്മദ് ചോപ്പാന്‍ എന്നിവരെയാണ് യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തത്. പനീര്‍, മന്ദൂര്‍, ചന്‍കിതാര്‍, ട്രാല്‍ എന്നിവിടങ്ങളിലെ ലക്ഷ്‌കര്‍ ഇ തൊയ്‌ബ, ഹിസ്‌ബുള്‍ മൂജാഹിദീന്‍ തീവ്രവാദികള്‍ക്ക് താമസസൗകര്യമടക്കമുള്ള പിന്തുണ ഇവര്‍ നല്‍കിയിട്ടുണ്ട്.