ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറെയ്‌ച്ചില്‍ തലയില്ലാതെ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഭര്‍തൃപിതാവുൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. സ്‌ത്രീയുടെ ഭര്‍ത്താവ് ഉൾപ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഹസ്രീന്‍ എന്ന യുവതിയുടേതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
തലയില്ലാതെ സ്‌ത്രീയുടെ മൃതദേഹം; ഭര്‍തൃപിതാവ് ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍ - UP woman's headless body
സ്‌ത്രീയുടെ ഭര്‍ത്താവ് ഉൾപ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
![തലയില്ലാതെ സ്‌ത്രീയുടെ മൃതദേഹം; ഭര്‍തൃപിതാവ് ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍ തലയില്ലാതെ സ്‌ത്രീയുടെ മൃതദേഹം ഉത്തര്‍പ്രദേശ് ബറെയ്‌ച്ച് ഉത്തര്‍പ്രദേശ് കൊലപാതകം woman's headless body UP woman's headless body Bahraich woman's headless body](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6418090-978-6418090-1584273254922.jpg)
ഹസ്രീന്‍റെ ഭര്‍ത്താവായ റിയാസ് രണ്ടാം വിവാഹത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ഹസ്രീന്‍ വിവാഹമോചനത്തിന് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഇയാൾ തന്‍റെ അച്ഛനുമമ്മയ്‌ക്കും സഹോദരനുമൊപ്പം ചേര്‍ന്ന് ഭാര്യയെ കൊല്ലാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ഹസ്രീനെ ഭര്‍തൃവീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഭര്‍ത്താവിന്‍റെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ തല മുറിച്ചുമാറ്റി കനാലിലെറിയുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെയും അമ്മയെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.