കളിയിക്കാവിള കൊലപാതക കേസ്; മുഖ്യപ്രതി അബ്ദുല്‍ ഷമീമിന് പണം കൈമാറിയ പ്രതികള്‍ കസ്റ്റഡിയില്‍ - ചെന്നൈ
ഐഎസ്ഐസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
![കളിയിക്കാവിള കൊലപാതക കേസ്; മുഖ്യപ്രതി അബ്ദുല്‍ ഷമീമിന് പണം കൈമാറിയ പ്രതികള്‍ കസ്റ്റഡിയില്‍ Tamil Nadu ISIS links jihadi ideology Islamic beliefs 3 held for suspected ISIS Tamil Nadu news 3 held for suspected ISIS links were involved in spreading 'jihadi' ideology: Police ഐഎസ്ഐസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈ കളിയിക്കാവിള കൊലപാതക കേസ് മുഖ്യപ്രതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5810536-525-5810536-1579766606048.jpg)
ചെന്നൈ: കളിയിക്കാവിള കൊലപാതക കേസ് മുഖ്യപ്രതി അബ്ദുല്‍ ഷമീമിന് പണം കൈമാറിയ പ്രതികള്‍ തമിഴ്നാട്ടില്‍ കസ്റ്റഡിയില്‍. പ്രതികള്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് അബ്ദുല്‍ ഷമീമിന് പണം കൈമാറിയത് ഇവരാണ് കണ്ടെത്തിയത്. ബി. മുഹമ്മദ് അലി, പുര ഗാനി, അമീര്‍ എന്നിവരെയാണ് പിടിയിലായത്. ഇതിനിടെ ഷെയ്ഖ് ദാവൂദ് എന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു. പിടിയിലായവര്‍ക്ക് ഐഎസ്ഐഎസുമായും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന കേസുകളുമായും ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഐഎസ്ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും നിരോധിത ഭീകര സംഘടനക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും ഇവര്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇവരുടെ താവളത്തില്‍ നിന്ന് പുസ്തകങ്ങളും ഇസ്ലാമിക പ്രചാരണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡുചെയ്യാൻ വച്ചിരുന്ന (ഓഡിയോ രൂപത്തിൽ) പ്രചാരണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് റിയാസ്, ഷെയ്ഖ് ദാവൂദ് എന്നിവരുടെ കൂട്ടാളികളാണ് മൂന്നുപേരും.