കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീര്‍ ഹൈക്കോടതിയില്‍ മൂന്ന് ജഡ്‌ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു

ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍,ജസ്റ്റിസ് സഞ്ചയ്‌ ദര്‍, ജസ്റ്റിസ് പുനീത് ഗുപ്‌ത എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മറ്റ് സിറ്റിങ് ജഡ്‌ജിമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്.

Jammu and Kashmir  oath  high court  3 HC judges administered oath of office in Jammu  ജമ്മുകശ്‌മീര്‍ ഹൈക്കോടതി  മൂന്ന് ജഡ്‌ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു
ജമ്മുകശ്‌മീര്‍ ഹൈക്കോടതിയില്‍ മൂന്ന് ജഡ്‌ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു

By

Published : Apr 8, 2020, 8:54 AM IST

ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ ഹൈക്കോടതിയില്‍ മൂന്ന് ജഡ്‌ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍,ജസ്റ്റിസ് സഞ്ചയ്‌ ദര്‍, ജസ്റ്റിസ് പുനീത് ഗുപ്‌ത എന്നിവരാണ് ലളിതമായ ചടങ്ങുകളോടെ അധികാരമേറ്റത്. മൂന്നു പേരും ജില്ലാ ജഡ്‌ജിമാരായും സെഷന്‍ ജഡ്‌ജിയായും സേവനമനുഷ്‌ഠിച്ചവരാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മറ്റ് സിറ്റിങ് ജഡ്‌ജിമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് വെബ്‌കാസ്റ്റ് വഴി തല്‍സമയ സംപ്രേഷണം നടത്തിയിരുന്നു.

17 ജഡ്‌ജിമാരാണ് നിലവില്‍ ജമ്മുകശ്‌മീര്‍ ഹൈക്കോടതിയിലുള്ളത്. സെയില്‍ ടാക്‌സ് ട്രിബ്യൂണല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍, ജമ്മുകശ്‌മീര്‍ ഹൈക്കോടതിയിലെ രജിസ്‌ടാര്‍ ജനറലായിരുന്നു ജസ്റ്റിസ് സഞ്ചയ്‌ ദര്‍, ജസ്റ്റിസ് ഗുപ്‌ത ജമ്മു സ്പെഷ്യൽ ട്രിബ്യൂണൽ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ABOUT THE AUTHOR

...view details