ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ ഒമ്പതായി. 30 കൊവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും മരിച്ചവർക്കും പുതിയ രോഗബാധിതർക്കും മതസമ്മേളനവുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ വാർത്താകുറിപ്പില്‍ അറിയിച്ചു. കൊവിഡ് മൂലം മരിച്ചവരെല്ലാം മതസമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ മൂന്ന് കൊവിഡ് മരണം - നിസാമുദ്ദീൻ മത സമ്മേളനം
നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത മൂന്ന് പേരാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഒമ്പതായി.
തെലങ്കാനയിൽ മൂന്ന് കൊവിഡ് മരണംകൂടി
കഴിഞ്ഞ ദിവസം കൊവിഡ് രോഗത്താൽ മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കാൻ വിദഗ്‌ധർ അടങ്ങിയ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഇവരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുക.