ഹൈദരാബാദില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു - വെല്ലങ്കി തടാകം
അമിത വേഗതയാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

ഹൈദരാബാദില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു
ഹൈദരാബാദ്: യദാദ്രിയില്‍ മൂന്നംഗ സംഘം യാത്ര ചെയ്‌ത കാര്‍ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞു. വെല്ലങ്കി തടാകത്തിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. മധു, മകന്‍ മണിക്‌ഠാ, സുഹൃത്ത് ശ്രീധര്‍ റെഡ്ഡി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉണ്ടായ അപകടത്തെ തുടര്‍ന്ന് നടത്തിയ വ്യാപക തെരച്ചിലില്‍ ശനിയാഴ്‌ച രാവിലെ 11.30 തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.