കേരളം

kerala

ETV Bharat / bharat

ആന്ധ്രാ പ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് മരണം

വയലിലേക്ക് പോകുകയായിരുന്ന ടൂവീലറിന് പിറകിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

By

Published : Oct 9, 2020, 5:46 PM IST

ആന്ധ്രാ പ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് മരണം  വാഹനാപകടത്തിൽ മൂന്ന് മരണം  കിഴക്കൻ ഗോദാവരിയിൽ വാഹനാപകടം  3 dead after lorry, two-wheeler collide in East Godavari dist  accident news from eastern godavari  three died in accident
ആന്ധ്രാ പ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് മരണം

അമരാവതി: കിഴക്കൻ ഗോദാവരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂലസ്ഥാനം ഗ്രാമത്തിലെ ദേശിയ പാതയിലാണ് അപകടമുണ്ടായത്. കെ. വിഷ്‌ണു, ഐ ശ്രീനു, ടി രാംപ്രസാദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. വയലിലേക്ക് പോകുകയായിരുന്ന ടൂവീലറിന് പിറകിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴുമായിരുന്നു മരിച്ചത്. ലോറി ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details