മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് മരണം - ഗ്യാസ് സിലിണ്ടര്‍ അപകടം
സംഭവസ്ഥലത്ത് നിന്ന് വന്‍ തോതില്‍ പടക്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗ്വാളിയോര്‍ (മധ്യപ്രദേശ്):ഗ്വാളിയാറില്‍ ഗ്യസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. നബി ഖാന്‍, നബി ഖാന്‍റെ അളിയന്‍, ഒപ്പമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. അപകടം നടന്നയിടത്ത് നിന്നും വന്‍ തോതില്‍ പടക്കങ്ങളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടത്തിന്‍റെ വ്യാപ്‌തി കൂട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മജിസ്‌റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ കലക്‌ടര്‍ അനുരാഗാ ചൗദരി അറിയിച്ചു.