പാറ്റ്ന: ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
ബിഹാറിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കിടിച്ച് മൂന്ന് മരണം - Tiswara village in Sarairanjan police station area
സംഭവത്തെ തുടർന്ന് നാട്ടുകാർ ട്രക്ക് തീവെച്ച് നശിപ്പിച്ചു.
Bihar
തിസ്വാര ഗ്രാമത്തിൽ സരായ്രഞ്ജൻ പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് നാട്ടുകാർ ട്രക്ക് തീവെച്ച് നശിപ്പിച്ചു.
രാമേശ്വർ സാഹ്നി (40), പ്രമോദ് താക്കൂർ (60), മകൻ ഹരേ കൃഷ്ണ താക്കൂർ (32) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.