കേരളം

kerala

ETV Bharat / bharat

അനന്ത്നാഗിൽ ഭീകരാക്രമണം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു - സിആർപിഎഫ് ജവാന്മാർ

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുത്തു.

അനന്ത്നാഗിൽ ഭീകരാക്രമണം

By

Published : Jun 12, 2019, 7:11 PM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. തീവ്രവാദികളിൽ ഒരാളെ സുരക്ഷാസേന വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുത്തു. അനന്ത്നാഗിലെ കെ പി റോഡിലാണ് സംഭവം. ഓട്ടോമാറ്റിക് റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അഞ്ച് മണിയോട് കൂടിയാണ് വെടിവയ്പ് ആരംഭിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ അനന്ത്നാഗിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details