അമൃത്‌സറില്‍ നിന്ന് പുറപ്പെട്ട ട്രെയിനിന് തീ പിടിച്ച് മൂന്ന് ബോഗി കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല - അമൃത്‌സറില്‍ നിന്നും പുറപ്പെട്ട ട്രൈയിന് തീ പിടിച്ച് മൂന്നു ബോഗി കത്തിനശിച്ചു
അമൃത്‌സര്‍ ഷഹീദ് എക്സ്‌പ്രസ് ട്രെയിനിനാണ് തീ പിടിച്ചത്. മൂന്നു ബോഗികള്‍ കത്തിനശിച്ചു. യാത്രക്കാരെ രക്ഷപ്പെടുത്തി.
അമൃത്‌സറില്‍ നിന്നും പുറപ്പെട്ട ട്രൈയിന് തീ പിടിച്ച് മൂന്നു ബോഗി കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല
ചണ്ഡിഗഡ്: ജലന്ധര്‍ ജില്ലയിലെ കര്‍താര്‍പൂരിനടുത്ത് ട്രെയിനിന് തീപിടിച്ച് മൂന്ന് ബോഗികള്‍ കത്തിനശിച്ചു. അമൃത്‌സറില്‍ നിന്നും പുറപ്പെട്ട ഷഹീദ് എക്സ്‌പ്രസിന്‍റെ രണ്ട് ബോഗികള്‍ പൂര്‍ണ്ണമായും ഒരു ബോഗി ഭാഗികമായും കത്തി നശിച്ചു. ട്രെയിനിലെ എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയതായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടർന്ന് നാല് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തീപിടിക്കാനുള്ള കാരണം അന്വേഷിച്ചു വരികയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.