കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ ബീഫുമായി അഞ്ചുപേര്‍ അറസ്റ്റില്‍

വാഹനത്തിൽ ബീഫ് കടത്തുന്നതിനിടയാണ് സംഘം വലയിലായത്. പിടിയിലായവരില്‍ മൂന്ന് ചൈനീസ് പൗരന്‍മാരും.

ഫയൽ ചിത്രം

By

Published : Feb 2, 2019, 1:27 PM IST

ഇക്കഴിഞ്ഞ 18ന് ഖാപയിലെ ഗുംഗാവിലേക്ക് പോവുകയായിരുന്ന വാഹനത്തില്‍ നിന്നാണ് പത്ത് കിലോ മാംസം പൊലീസ് കണ്ടെടുത്തത്. പൊലീസ് ആവർത്തിച്ച് ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുൾപ്പടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന നടത്തിയ പരിശോധനയില്‍ മാംസം ബീഫാണെന്ന് വ്യക്തമായി. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഫ്രോസ് ഷേക്ക്, ദേവേന്ദ്ര നഗ്രാലെ , ചൈനീസ് പൗരന്‍മാരായ ലിച്ചു ച്ചുംഗ, ലീ വെങ് ചുങ്ക്, ലബ വെങ്ക് കോങ്ക് എന്നിവരാണ് പിടിയിലായത്.

ABOUT THE AUTHOR

...view details