ബിഹാറില്‍ മൂന്ന് കുട്ടികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
മഞ്ചർ കുന്ദ് വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. 16നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്
പട്‌ന: വെള്ളച്ചാട്ടത്തില്‍ മൂന്ന് ആൺകുട്ടികൾ മുങ്ങിമരിച്ചു. കൈമൂർ ഹിൽസിലെ മഞ്ചർ കുന്ദ് വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. 16നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ സൈക്കിളിലാണ് എത്തിയത്. മഴക്കാലമായതിനാൽ ജലനിരപ്പ് വളരെ ഉയർന്നിരുന്നു. മരിച്ചവരിൽ രണ്ട് പേർ ഫസൽഗഞ്ച് സ്വദേശികളും ഒരാൾ ഭാരതിഗഞ്ച് സ്വദേശിയുമാണ്. അഞ്ച് ദിവസം മുമ്പ് വെള്ളച്ചാട്ടത്തിൽ വീണ നാല് ആൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. എല്ലാ വർഷവും ഇത്തരത്തിൽ അപകടങ്ങൾ നടക്കാറുണ്ട്. എങ്കിലും മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ ആളുകൾ എത്തുമെന്ന് പൊലീസ് പറഞ്ഞു.