കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങി; മൂന്ന് കുട്ടികള്‍ മരിച്ചു - കാര്‍
മധ്യപ്രദേശിലാണ് സംഭവം. കുട്ടികള്‍ക്ക് കാറിന്‍റെ വാതിലുകൾ തുറക്കാൻ കഴിയാത്തതാണ് മരണകാരണമെന്ന് നിഗമനം
ഭോപാല്‍: മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കളിക്കുന്നതിനിടയില്‍ കാറിൽ കുടുങ്ങിയ മൂന്നു കുട്ടികൾ മരിച്ചു. പൂനം (6), ബുൾബൂൽ (4), പ്രതിക്ക് (3) എന്നിവരാണ് മരിച്ചത്. വീടിനടുത്ത് നിര്‍ത്തിയിട്ട കാറില്‍ കുട്ടികള്‍ കയറിയ കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അബോധാവസ്ഥയിൽ കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ക്ക് കാറിന്‍റെ വാതിലുകൾ തുറക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.