ഹരിയാനയിൽ മതിൽ ഇടിഞ്ഞുവീണ് അഞ്ച് പേര്‍ മരിച്ചു - 3 children among 5 die as wall collapses in Ambala Cantt
ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളുടെയും മക്കളുടെയും മുകളിലേക്കാണ് മതിൽ വീണത്.
ഹരിയാനയിൽ മതിൽ ഇടിഞ്ഞുവീണ് അഞ്ച് മരണം
ചണ്ഡിഗഢ്: അംബാല കന്‍റോൺമെന്‍റിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. ഉറങ്ങിക്കിടന്ന തൊഴിലാളികളുടെയും മക്കളുടെയും മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.