കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ 2ജി ഇന്‍റർനെറ്റ് സേവനങ്ങൾ മെയ്‌ 11 വരെ നീട്ടി - ഇന്‍റർനെറ്റ് സേവനങ്ങൾ മെയ്‌ 11 വരെ

പോസ്റ്റ്‌പെയ്‌ഡ് സിം കാർഡ് ഉടമകൾക്കും പരിശോധിച്ച പ്രീ-പെയ്‌ഡ് സിം കാർഡ് ഉടമകൾക്കും മാത്രമാണ് സേവനങ്ങൾ ലഭ്യമാവുക

2G mobile internet services extended in J-K  2G mobile internet services  internet services extended in J-K till May 11  2ജി ഇന്‍റർനെറ്റ് സേവനങ്ങൾ  ഇന്‍റർനെറ്റ് സേവനങ്ങൾ മെയ്‌ 11 വരെ  മെയ്‌ 11
ജമ്മു കശ്‌മീരിൽ 2ജി ഇന്‍റർനെറ്റ് സേവനങ്ങൾ മെയ്‌ 11 വരെ നീട്ടി

By

Published : Apr 27, 2020, 11:29 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 2ജി ഇന്‍റർനെറ്റ് സേവനങ്ങൾ മെയ്‌ 11 വരെ നീട്ടി. പോസ്റ്റ്‌പെയ്‌ഡ് സിം കാർഡ് ഉടമകൾക്കും പരിശോധിച്ച പ്രീ-പെയ്‌ഡ് സിം കാർഡ് ഉടമകൾക്കും മാത്രമാണ് സേവനങ്ങൾ ലഭ്യമാവുക. ജമ്മു കശ്‌മീർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്‍റർനെറ്റ് സേവനങ്ങൾ 2ജി ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക. പോസ്റ്റ്‌പെയ്‌ഡ് സിം കാർഡ് ഉടമകൾക്ക് ഇന്‍റർനെറ്റ് ഉപയോഗം തുടരാം. എന്നാൽ നിയമത്തിനനുസരിച്ച് പരിശോധന നടത്തിയില്ലെങ്കിൽ പ്രീപെയ്‌ഡ്‌ സിം കാർഡുകളിൽ സേവനം ലഭ്യമാകില്ല. ഏപ്രിൽ 28 മുതൽ മെയ്‌ 11 വരെ ഉത്തരവ് നിലനിൽക്കും. ജമ്മു കശ്‌മീരിലെ ഐ‌എസ്‌ജി‌പി ഈ നിർദേശങ്ങൾ സേവന ദാതാക്കളുമായി ചർച്ച ചെയ്‌ത ശേഷമാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details