കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് പുന:സ്ഥാപിച്ചു - ജമ്മുകശ്മീര്‍

12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ഇന്‍റര്‍നെറ്റ് പുന:സ്ഥാപിച്ചത്

ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് പുന:സ്ഥാപിച്ചു

By

Published : Aug 17, 2019, 12:11 PM IST

ശ്രീനഗര്‍: ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ജമ്മു, സാംബ, റീസി, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് ഇന്‍റര്‍നെറ്റിന് നിയമന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ജമ്മുവിലും കശ്മീരിലും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പടിപടിയായി പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി വി ആര്നേ‍ സുബ്രമണ്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കശ്മീര്‍ താഴ് വരയിലെ കനത്ത സുരക്ഷ അതുപോലെ തുടരാനാണ് തീരുമാനം.

ABOUT THE AUTHOR

...view details