ശ്രീനഗർ: ജമ്മുകശ്‌മീരിൽ ഇന്ന് മുതൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിക്കപ്പെടും. കശ്‌മീർ താഴ്‌വരയിൽ ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റും ജമ്മുമേഖലയിൽ ലോ-സ്‌പീഡ് ഇന്‍റര്‍നെറ്റും പുനസ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം സർക്കാർ നൽകുമെന്ന് സര്‍ക്കാര്‍ വക്താവ് രോഹിത് കൻസൽ അറിയിച്ചു.
ഇന്ന് മുതല്‍ ജമ്മുവില്‍ 2ജിയും കശ്‌മീരില്‍ ബ്രോഡ്‌ബാന്‍റും - ജമ്മു കശ്‌മീർ ഇന്‍റർനെറ്റ് സേവനങ്ങൾ
ജമ്മു മേഖലയിൽ ലോ-സ്‌പീഡ് ഇന്‍റര്‍നെറ്റും കശ്‌മീർ താഴ്‌വരയിൽ ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റും പുനസ്ഥാപിക്കാൻ നീക്കം
ഇന്ന് മുതൽ ജമ്മുവിൽ 2 ജി, കശ്‌മീർ താഴ്‌വരയിൽ ബ്രോഡ്ബാൻഡ്
ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ ജമ്മുകശ്‌മീരിലുടനീളം ഇന്‍റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവച്ചിരുന്നു. ജമ്മുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ബ്രോഡ്ബാൻഡ് സേവനങ്ങളും ലഡാക്കിൽ മൊബൈൽ, ബ്രോഡ്ബാൻഡ് സേവനങ്ങളും പുനസ്ഥാപിച്ചിരുന്നു.
Last Updated : Jan 15, 2020, 7:06 AM IST