ശ്രീനഗർ: ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) സ്ഥാപകൻ മക്‌ബൂല്‍ ഭട്ടിന്‍റെ മരണവാർഷികത്തോടനുബന്ധിച്ച് ഇന്ന് കശ്മീർ താഴ്‌വരയിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് സേവനങ്ങൾ നിർത്തിവെച്ചത്.
ജെകെഎൽഎഫ് സ്ഥാപകന്‍റെ മരണവാർഷികം; കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി - ജെകെഎൽഎഫ് സ്ഥാപകന്‍റെ മരണവാർഷികത്തോടനുബന്ധിച്ച് കശ്മീരിൽ 2ജി ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് സേവനങ്ങൾ നിർത്തിവെച്ചത്.
2ജി ഇന്‍റർനെറ്റ്
പാർലമെന്‍റ് ആക്രമണത്തിൽ പ്രതിയായിരുന്ന മുഹമ്മദ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്‍റെ വാർഷികം കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്നോളം ഞായറാഴ്ചയും കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.