ശ്രീനഗർ: കശ്മീർ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രിയോടെ 2 ജി ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ച് ജമ്മു കശ്മീർ ഭരണകൂടം.പുൽവാമ, ഷോപിയൻ എന്നീ ജില്ലകളൊഴികെ കശ്മീർ താഴ്‌വരയിൽ മൊബൈൽ ഡാറ്റാ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മെയ് 11ന് പുറത്തിറക്കിയ ഉത്തരവിൽ ജമ്മു കശ്മീർ ഭരണകൂടം വ്യക്തമാക്കി. അതേ സമയം, കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് വേഗത 2ജിയിൽ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.
കശ്മീർ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ 2 ജി ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചു
മെയ് ആറിന് തെക്കൻ കശ്മീരിലെ പുൽവാമയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായിക് കൊല്ലപ്പെട്ടതിനെ തുടർന്ന് ലോ സ്പീഡ് ഇന്‍റർനെറ്റ് കശ്മീരിൽ നിർത്തിവച്ചിരുന്നു.
മെയ് ആറിന് തെക്കൻ കശ്മീരിലെ പുൽവാമയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായിക് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്‍റർനെറ്റ് സേവനം കശ്മീരിൽ നിർത്തി വെച്ചത്.ജമ്മു കശ്മീരിൽ 4 ജി സർവീസുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉന്നതാധികാര സമിതി രൂപീകരിക്കാൻ തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കശ്മീരിൽ താൽക്കാലികമായി ഇന്‍റർനെറ്റ് സൗകര്യങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചെങ്കിലും അതിവേഗ ഇന്‍റർനെറ്റ് സൗകര്യം തടഞ്ഞ് വെക്കുകയായിരുന്നു.