കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 299 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 10054 ആയി - Delhi

4,485 പേർ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

ഡൽഹി  299 പേർക്ക് കൂടി കൊവിഡ് 19  രോഗ ബാധിതർ  രാജ്യ തലസ്ഥാനം  Delhi  299 more COVID-19 cases in Delhi
ഡൽഹിയിൽ 299 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 10054 ആയി

By

Published : May 18, 2020, 1:28 PM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10,054 ആയി. 283 പേർക്ക് കൂടി കൊവിഡ് ഭേദമായതോടെ സംസ്ഥാനത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 4,485 ൽ എത്തി. അതേസമയം 160 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 22 കൊവിഡ് രോഗികൾ വെന്‍റിലേറ്ററുകളിലാണ്. 160 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,39,727 കൊവിഡ് പരിശോധനകൾ നടത്തി.

ABOUT THE AUTHOR

...view details