കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവിൽ 297 മാധ്യമപ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ് - journos test negative for COVID-19

നാല് ദിവസങ്ങളിലായാണ് പരിശോധനകൾ ക്രമീകരിച്ചത്. ആദ്യത്തെ മൂന്ന് പരിശോധനകളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടന്നു. 762 മാധ്യമപ്രവർത്തകർ കൂടി പരിശോധനക്ക് വിധേയരായി

ബെംഗളുരു കൊവിഡ്  കർണാടക കൊവിഡ്  മാധ്യമപ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്  Bengaluru journos test negative  journos test negative for COVID-19  Bengaluru journos
ബെംഗളൂരുവിൽ 297 മാധ്യമപ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്

By

Published : Apr 26, 2020, 11:36 PM IST

ബെംഗളൂരു: ബെംഗളൂരുവിൽ 297 മാധ്യമപ്രവർത്തകരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വെള്ളിയാഴ്‌ചയാണ് മാധ്യമപ്രവർത്തകരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. നാല് ദിവസങ്ങളിലായാണ് പരിശോധനകൾ ക്രമീകരിച്ചത്. ആദ്യത്തെ മൂന്ന് പരിശോധനകളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടന്നു. നാലാമത്തെ പരിശോധന തിങ്കളാഴ്‌ച നടക്കും. വ്യാഴാഴ്‌ച പരിശോധന നടത്തിയ 120 പേരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ വാർത്താ ചാനലിലെ ക്യാമറാമാനാണ് ഇയാൾ. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 36 പേരെയും നിരീക്ഷണത്തിലാക്കി. ശനിയാഴ്‌ച പരിശോധനക്കയച്ച 345 പേരുടെ പരിശോധനാ ഫലം നാളെ ലഭിക്കും. 762 മാധ്യമപ്രവർത്തകർ കൂടി പരിശോധനക്ക് വിധേയരായി.

ABOUT THE AUTHOR

...view details