സേന റിക്രൂട്ട്മെന്‍റിന് രജിസ്റ്റർ ചെയ്തത് 29,000 യുവാക്കൾ - 29,000 youths register
ജമ്മുകശ്‌മീരില്‍ ഏഴ് ദിവസങ്ങളിലായാണ് റിക്രൂട്ട്‌മെന്‍റ് നടന്നത്. ജമ്മുകശ്‌മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സേന റിക്രൂട്ട്മെന്‍റാണിത്.
ജമ്മു: ജമ്മുമേഖലയിൽ 29,000 യുവാക്കൾ സേന റിക്രൂട്ട്മെന്‍റിന് രജിസ്റ്റർ ചെയ്തു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന റിക്രൂട്ട്മെന്‍റ് ജമ്മുവിലെ റേസിയിലാണ് നടന്നത്. ജമ്മുകശ്‌മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് സേന റിക്രൂട്ട്മെന്‍റ് നടക്കുന്നത്. സമാധാനവും പുരോഗതിയുമാണ് യുവാക്കൾ ആഗ്രഹിക്കുന്നത് എന്നതിന് തെളിവാണ് ഇത്രയും ആളുകൾ റിക്രൂട്ട്മെന്‍റിന് എത്തിയതെന്ന് ലഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറയുന്നു. ആദ്യ ദിനം തന്നെ കിഷ്ത്വാർ,റംഭാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾ ഫിറ്റ്നസ് ടെസ്റ്റുകൾക്ക് എത്തിയിരുന്നു. ആറ് വിഭാഗങ്ങളിലാണ് ഇവിടെ സെലക്ഷൻ നടക്കുന്നത്. റിക്രൂട്ട്മെന്‍റും എഴ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സെലക്ഷൻ സെപ്‌തംബര്‍ ഒമ്പത് വരെ നീണ്ടുനില്‍ക്കും.