കേരളം

kerala

ETV Bharat / bharat

മൂടല്‍ മഞ്ഞ്; വടക്കൻ റെയിൽ‌ മേഖലയിലെ 29 ട്രെയിനുകൾ വൈകി ഓടുന്നു

ജനുവരി നാല് വരെ ഡല്‍ഹിയില്‍ ശീതക്കാറ്റ് ഉണ്ടാവില്ലെന്നും താപനിലയില്‍ നേരിയ വര്‍ധനയുണ്ടാവുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ്

മൂടല്‍ മഞ്ഞ്  ഡല്‍ഹി മൂടല്‍ മഞ്ഞ്  വടക്കൻ റെയിൽ‌ മേഖല  ട്രെയിനുകൾ വൈകി ഓടുന്നു  വിമാന സര്‍വീസുകൾ  trains running late  low visibility in Northern Railway region  Northern Railway region
മൂടല്‍ മഞ്ഞ്; വടക്കൻ റെയിൽ‌ മേഖലയിലെ 29 ട്രെയിനുകൾ വൈകി ഓടുന്നു

By

Published : Jan 1, 2020, 10:32 AM IST

ന്യൂഡല്‍ഹി:മോശം കാലാവസ്ഥയെ തുടര്‍ന്ന് വടക്കൻ റെയില്‍ മേഖലയിലെ ട്രെയിനുകൾ വൈകി ഓടുന്നു. മൂടല്‍ മഞ്ഞ് കാഴ്‌ച മറച്ചതോടെ 29 ട്രെയിനുകളാണ് വൈകി ഓടുന്നത്. അതേസമയം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.

ഡല്‍ഹിയിലെ വിമാന സര്‍വീസുകൾ സാധാരണ നിലയിലാണ്. മിതമായ മഞ്ഞാണുളളതെന്നും യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാെമെന്നും ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. പുതുക്കിയ വിമാന സര്‍വീസുകളുടെ വിവരങ്ങൾക്കായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടേണ്ടതാണെന്നും വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. ബുധനാഴ്ച രാവിലെ ഡല്‍ഹിയുടെ നിരത്തുകളില്‍ മൂടൽ മഞ്ഞ് മൂലം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ജനുവരി നാല് വരെ ഡല്‍ഹിയില്‍ ശീതക്കാറ്റ് ഉണ്ടാവില്ലെന്നും താപനിലയില്‍ നേരിയ വര്‍ധനയുണ്ടാവുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ABOUT THE AUTHOR

...view details